ബോളിവുഡിലെ താര രാജാക്കന്‍മാര്‍ വീണ്ടും ഒന്നിക്കുന്നു. സുല്‍ത്താന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലാണ് കിംഗ് ഖാനും സല്‍മാന്‍ ഖാനും ഒരുമിച്ചെത്തുന്നത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരെയും സ്‌ക്രീനില്‍ ഒന്നിപ്പിക്കുന്നത് സംവിധായകന്‍ കബീര്‍ ഖാനാണ്. ചിത്രത്തില്‍ അതിഥി താരാമായിട്ടാകും ഷാരൂഖ് പ്രത്യക്ഷപ്പെടുക.

1962 ലെ ഇന്തോ ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ ഇന്ത്യന്‍ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്. ചൈനീസ് പാട്ടുകാരിയായ സു സുവാണ് ചിത്രത്തിലെ നായിക. തട്ടത്തിന്‍ മറയത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ഇഷ തല്‍വാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.