സംവിധായകന്‍ വിനയനെ ആരും വിലക്കിയിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വിനയന് അനുകൂലമായി വന്ന കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും വിധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംവിധായകന്‍ വിനയന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയില്‍ താര സംഘടന അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണമെന്നാണ് വിധി. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം.

രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.