ലോക നഴ്സസ് ദിനത്തില്‍ അവയവദാനത്തിന്‍റെ മഹത്വത്തെ കുറിച്ച്‌ നടി പാര്‍വ്വതി. താന്‍ അവയവ ദാനം നടത്തുമെന്നും നേഴ്സുമാരെ സാക്ഷിയാക്കി താരം പ്രഖ്യാപിച്ചു. ടേക്ക് ഓഫ് സിനിമയില്‍ നഴ്സ് ആയി ജീവിച്ച പാര്‍വ്വതി കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നേഴ്സ് ദിനം ഉദ്ഘാടകയാണ് എത്തിയത്.

ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നേഴ്സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയത്. ഓരോ ആശുപത്രിയുടേയും നട്ടെല്ല് നേഴ്സുമാരാണ്. അവരുടെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ മാനേജുമെന്‍റുകള്‍ തയ്യാറാവണം. നേഴ്സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം. അതിനായി സര്‍ക്കാരിനെ സമീപിക്കണമെന്നും നടി പാര്‍വതി പറഞ്ഞു.

നഴ്സുമാരുടെ ജീവിത കഥ പറഞ്ഞ ടേക്ക് ഓഫിലെ നായികയെ കിംസ് ആശുപത്രിയിലെ നഴ്സുമാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ സമീറ എന്ന നേഴ്സ് കഥാപാത്രം പാര്‍വ്വതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായാന് വിലയിരുത്തപ്പെടുന്നത്.