മലയാളത്തിന്‍റെ പ്രീയപ്പെട്ട താര കുടുംബമാണ് ജയറാം-പാര്‍വ്വതി ജോഡിയുടേത്. താര ദന്പതികളുടെ മകന്‍ കാളിദാസും ആരാധകരുടെ ഇഷ്ട താരമായി മാറി കഴിഞ്ഞു. പൂമരം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ തന്നെ വന്‍ തരംഗമായി കാളിദാസന്‍. കുടുംബത്തിലെ എല്ലാവരും സിനിമയിലേയ്ക്ക് വരുന്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത് മാളവികയിലേയ്ക്കാണ്.

പഠനവുമായി സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണെങ്കിലും കുടുംബത്തോടൊപ്പം പൊതു വേദികളില്‍ എത്താറുണ്ട് മാളവിക. കാളിദാസന്‍റെ ചിത്രത്തിന്‍റെ പൂജ സമയത്തും ശ്രദ്ധേയയാത് സുന്ദരി മാളവിക ആയിരുന്നു. ഇപ്പോള്‍ വീണ്ടും മാളവികയുടെ സിനിമ പ്രവേശനം ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയില്‍ അമ്മ പാര്‍വ്വതിക്കൊപ്പമെത്തിയ മാളവിക സ്റ്റൈലിലും സൗന്ദര്യത്തിലും വേദിയില്‍ തിളങ്ങി. ഇതോടെ സോഷ്യല്‍ മീഡിയ താര പുത്രിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആരംഭിച്ചു. മകളുടെ അരങ്ങേറ്റത്തെക്കുറിച്ച്‌ ജയറാമും പാര്‍വ്വതിയും മൗനം പാലിക്കുകയാണെങ്കിലും സിനിമ കുടുംബത്തില്‍ വളര്‍ന്ന മാളവിക എപ്പോള്‍ ആയാലും സിനിമയിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.