പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് ‘എഡ്ഡി’ എന്നു പേരു നല്‍കി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ ചിത്രീകരണം ആരംഭിച്ചു. ക്യാന്പസ് ചിത്രത്തില്‍ കോളേജ് പ്രഫസറായാണ് മമ്മൂട്ടി എത്തുന്നത്.

എഡ്ഡി എന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് ഇംീഷ് പ്രഫസറുടെ മുഴുവന്‍ പേര്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളുടെ ഇടയിലേയ്ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയും അതിലും വലിയ കുഴപ്പക്കാരനുമായ അധ്യാപകനെത്തുന്നതാണ് കഥ.

ഗോകുല്‍ സുരേഷ്, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പൂനം ബജ്വ എന്നിവരാണ് മറ്റു താരങ്ങള്‍.