തമിഴ് നടന്‍ മൊട്ട രാജേന്ദ്രനുമായുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നു മലയാളി നടി കല്യാണി പറഞ്ഞതായി റിപ്പോര്‍ട്ട്. തമിഴില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന മോഹന എന്ന ചിത്രത്തിന്റെ സെറ്റിലാണു സംഭവമെന്നു പറയുന്നു. പവര്‍സ്റ്റാര്‍ ശ്രീനിവാസനാണു ചിത്രത്തിലെ നായകന്‍. മൊട്ട രാജേന്ദ്രന്‍ ഉമ്മവയ്ക്കുന്ന രംഗം തനിക്ക് അഭിനയിക്കാന്‍ കഴിയില്ല എന്നു പുതുമുഖ നടി കൂടിയായ കല്യാണി പറഞ്ഞത്രെ. എന്നാല്‍ ഈ ചുംബനരംഗം ലിപ്‌ലോക് ഒന്നുമല്ല ഒരു സാധാരണ ചുബനരംഗമാണ് എന്നും പറയുന്നു.
ഷൂട്ടിങിനിടയിലാണു സംവിധായകന്‍ ഈ രംഗം വിവരിച്ചു കൊടുത്തത്. ഇതു കേട്ട കല്യാണി കരഞ്ഞു കൊണ്ട് ഇറങ്ങി പോയി എന്നും പറയുന്നു. ഇനി ഈ ചിത്രത്തില്‍ അഭിനയിക്കില്ല എന്നു പറഞ്ഞ് നടി മുറി അടച്ചിരുന്നു കരഞ്ഞു എന്നും പറയുന്നു. പിന്നീട് സംവിധായകന്‍ എത്തി നടിയെ സമധാനിപ്പിച്ച ശേഷം ആ രംഗം ചിത്രീകരിക്കില്ലെ എന്ന് ഉറപ്പു നല്‍കിയത്രെ. ഇതിനു ശേഷമാണ് ഇവര്‍ മുറി വിട്ടു പുറത്തു വന്നത്.