മലയാള സിനിമയില്‍ ഇന്ന് യുവതാരങ്ങള്‍ സജീവമായെങ്കിലും വെള്ളിത്തിരയിലെ താരരാജാക്കന്‍മാരെ വിട്ടൊരു കളിയില്ല മലയാളികള്‍. ദുല്‍ഖറും നിവിന്‍ പോളിയും പൃഥ്വിയുമൊക്കെ സജീവമാണെങ്കിലും അവര്‍ക്കൊക്കെ ആരാധകരുണ്ടെങ്കിലും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനോളമുള്ള ആരാധകര്‍ മറികടക്കാന്‍ മലയാള സിനിമയില്‍ ആരും ജനിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയും തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. എല്ലാവര്‍ക്കും ലാലേട്ടനെയും മമ്മൂക്കയയെയും വിജയെയൊക്കെ മതി….തന്നെ ആര്‍ക്കും ഇഷ്ടമല്ലേടാ മക്കളെ എന്ന് നെഞ്ച് പൊട്ടി ചോദിക്കുകയാണ് ജയസൂര്യ. കൊച്ചു കുട്ടികള്‍ക്ക് പോലും ആരാധന മമ്മൂട്ടിയോടും ലാലോട്ടനോടും. ഇതിന്‍ മനം നൊന്ത് ഫെയ്സ്ബുക്കില്‍ ജയസൂര്യ ഒരു കുറിപ്പും എഴുതി.

ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-

എല്ലാം ബുദ്ധിയുള്ള പിള്ളേരാ……ഒരുവന്‍ വിജയ് ഫാന്‍, ഒരുവന്‍ ലാലേട്ടന്‍, മറ്റൊരുവന്‍ മമ്മൂക്ക……..ഇത് കേട്ട് നെഞ്ച് തകര്‍ന്ന് ഞാന്‍ ചോദിച്ചു എന്നെ ആര്‍ക്കും ഇഷ്ടമല്ലേടാ മക്കളെ……..അതില്‍ ഒരുവന്‍ പറഞ്ഞു എന്റെ അച്ചന്‍ ചേട്ടന്റെ വല്ല്യ ഫാനാ…….എന്താ മോനേ അച്ചന്റെ പേര്…..”ശശി”. ആദ്യമായി “ശശി” എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം……നന്ദി