ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ പോയ ഭൈരവയുടെ ക്ഷീണം തീര്‍ക്കാന്‍ തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയ് ഇനിയെത്തുന്നത് ട്രിപ്പിള്‍ റോളില്‍. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകര്‍ക്കിടയില്‍ ഇടം പിടിച്ചിരിക്കുന്ന ആറ്റ്ലീ സംവിധാനം പുതിയ ചിത്രത്തില്‍ വിജയ് ഒരു മജീഷ്യനായും ഡോക്ടറായും ഒരു ഗ്രാമ പ്രമുഖന്‍റെ വേഷത്തിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സാമന്ദ, നിത്യാമേനോന്‍ എന്നീ നടികളാണ് നായികമാരാകുന്നത്. ഇതില്‍ ഗ്രാമമുഖ്യന്‍റെ ഫ്ളാഷ് ബാക്കില്‍ നിത്യാമേനോന്‍ നായികയാകുന്പോള്‍ ഇയാളുടെ മക്കളായ മജീഷ്യന്‍റെ നായികയായ സാമന്തയും ഡോക്ടറുടെ നായികയായി കാജല്‍ അഗര്‍വാളുമാണ് എത്തുന്നത്. മിക്കവാറും ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന ചിത്രം ആരാധകര്‍ക്ക് സമ്മാനമായി മാറും.

വിജയ് യുടെ 60 ാം ചിത്രമായ ഭൈരവ ബോക്സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. കീര്‍ത്തീസുരേഷ് നായികയായി എത്തിയ ചിത്രം ഒരുക്കിയത് വിജയ്യെ നായകനാക്കി അഴകിയ തമിഴ്മകന്‍ ഒരുക്കിയ ഭരതനായിരുന്നു.