മാതൃദിനത്തില്‍ അമ്മയോട് ക്ഷമാപണം നടത്തി ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. തന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിലാണ് പൂനത്തിന്റെ ക്ഷമാപണം.

താന്‍ ഈ പറയുന്ന കാര്യങ്ങള്‍ എല്ലാം അമ്മ അറിയുന്നതിന് വേണ്ടിയാണെന്ന് സൂചിപ്പിച്ചാണ് വീഡിയോ തുടങ്ങുന്നത്.

ഞാന്‍ അമ്മയുടെ അത്ര ശക്തയല്ല. ഞാന്‍ കൂടുതല്‍ സമര്‍ത്ഥയാകാന്‍ ശ്രമിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്തു അതിനെല്ലാം മാപ്പ്. മാത്രമല്ല ഞാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇതുവരെ പോസ്റ്റ് ചെയ്ത സെക്സി ചിത്രങ്ങള്‍ എല്ലാത്തിനും ക്ഷമ ചോദിക്കുന്നു.

എനിക്കറിയാം അമ്മ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മകളല്ല ഞാനെന്ന്. ഒരുപാട് വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍ മാറുമെന്ന് വാക്ക് നല്‍കുന്നു. ഞാന്‍ അമ്മയെ ഒരുപാട് സനേഹിക്കുന്നു – പൂനം പാണ്ഡെ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.