ഡല്‍ഹിയില്‍ ഇനി മലയാള സിനിമകളും. ഡല്‍ഹിയില്‍ നടക്കുന്ന 17ാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്ലില്‍ മലയാളത്തിന് അഭിമാനിക്കാന്‍ അഞ്ച് ചിത്രങ്ങള്‍. ജയരാജിന്റെ വീരം, അടൂര്‍ ഗോപാല കൃഷ്ണന്റെ പിന്നെയും, വിധി വിന്‍സെന്റിന്റെ മാന്‍ ഹോള്‍, വ്യാസന്‍ കെ.പി.യുടെ അയാള്‍ ജീവിച്ചിരിപ്പുണ്ട്, ലിജോ പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളാണ് ഡെല്‍ഹിയിലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്ലില്‍ തിളങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങള്‍. മെയ് 19 മുതല്‍ 28 വരെ നടക്കുന്ന ഫെസ്റ്റില്‍ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും ശ്രദ്ധേയമായ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്.