ദുല്‍ഖറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ദുല്‍ഖറുടെയും അമാലുവിന്റെയും രാജകുമാരി. മേയ് 16. ദുല്‍ഖറിന് ഇരട്ടി മധുരം ലഭിച്ച ദിനം. അമല്‍ നീരദ് ചിത്രം സി.ഐ.എ തിയേറ്ററുകളെത്തിയ ദിനം ദുല്‍ഖറെ കാത്ത് ആ സന്തോഷ വാര്‍ത്തയും ഇരിക്കുകയായിരുന്നു. അതെ ആ ദിവസമാണ് ദുല്‍ഖര്‍ അച്ഛനാകുന്നുത്. ദുല്‍ഖറിന് തന്റെ രാജകുമാരിയെ കിട്ടയി ദിനം.

തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷമാണിതെന്ന് ദുല്‍ഖര്‍. മകള്‍ വന്നതോടെ തനിക്ക് വന്ന മാറ്റം വലുതാണെന്നും സ്വര്‍ഗത്തില്‍ നിന്നെത്തിയെ ഒരു തുള്ളി അനുഗ്രഹമാണ് തന്റെ മകളെന്നും ദുല്‍ഖര്‍ മകളെ കുറിച്ച്‌ പറയുന്നു. ഏതൊരാളെയും പോലെ തന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മകളെന്നും അമാലിന്റെ കുഞ്ഞുവേര്‍ഷനാണെന്നും ദുല്‍ഖര്‍. അച്ഛനായാല്‍ ഏതൊരാളും മാറുമെന്നും അത് തന്റെ ചിന്തയിലും സ്വഭാവത്തിലും ആ മാറ്റം തനിക്കുണ്ടായെന്നും ദുല്‍ഖര്‍ പറയുന്നു.