റൊമാന്റിക് ഹീറോ അല്‍പം സീരിസാകുന്നു. തല മൊട്ടയടിച്ച്‌ പരിക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ ഇനി കുറച്ചു നാള്‍. നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ മൂത്തോന്‍ ഉടന്‍ വരുന്നു. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മൂത്തോന്‍. മൂത്തോന്‍ വെള്ളിത്തിരയിലെത്താനുള്ള ആകാംക്ഷയിലാണ് താനെന്ന് നിവിന്‍ പോളി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

ചിത്രത്തില്‍ തല മൊട്ടയടിച്ച്‌ പരുക്കന്‍ ലുക്കിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായി. രണ്ടം ഷെഡ്യൂള്‍ ലക്ഷദ്വീപിലാണ്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മൂത്ത സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്ര പശ്ചാത്തലം. ആദ്യം ഇന്‍ഷാ അള്ളാഹ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.

ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍മ്മാണവും ഗീതുമോഹന്‍ദാസാണ്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയും നിര്‍വ്വഹിക്കും. ഗീതു മോഹന്‍ദാസ് തിരക്കഥയെഴുതുമ്ബോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഇറോസ് ഇന്റര്‍ണാഷണല്‍, ആനന്ദ് എല്‍.റായ്, അലന്‍ മക്‌അലക്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.