ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്, ലോക പ്രശസ്തമായ പല സാഹസികരും ജീവന്‍ പണയപ്പെടുത്തി കാണിക്കുന്ന വിദ്യ. ചില്ലു കഷ്ണം കടിച്ചു മുറിച്ചു കഴിക്കുന്നതാണ് രീതി. ചില്ലു കഷ്ണങ്ങളും രൂപങ്ങളും ചവച്ചിറക്കുന്നത് വീഡിയോകളില്‍ അത്ഭുതത്തോടെ കണ്ടിരുന്നിട്ടുള്ളവരാണ് നമ്മള്‍. അത്തരത്തില്‍ മലയാളികളുടെ പ്രീയപ്പെട്ട നടി ലെനയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ചില്ലു കഷ്ണം കഴിക്കുന്നത്. ദ ആര്‍ട്ട് ഓഫ് ഈറ്റിംങ് ാസ് എന്നു പറഞ്ഞാണ് സാഹസം. കട്ടിയുള്ള ചില്ലു കഷ്ണം താരം ചവയ്ക്കുന്നത് വ്യക്തമായി കാണാം. എന്നാല്‍ ഇത് ചില്ലാണോ ഐസ് കഷ്ണമാണോ എന്നാണ് ചില ആരാധകരുടെ സംശയം. എന്താണെന്ന് ഇനി ലെന തന്നെ വ്യക്തമാക്കണം. എന്തു തന്നെയായാലും വീഡിയോ വൈറലായി.