സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡും ആളുകളുടെ വിമര്‍ശനങ്ങളെ പ്രശംസകളാക്കി എടുത്ത് മുന്നേറുകയാണ്. വിമര്‍ശനങ്ങള്‍ക്കോ കളിയാക്കലുകള്‍ക്കോ ഒന്നും സന്തോഷ് പണ്ഡിറ്റിനെയും ലേഡീ സന്തോഷ് പണ്ഡിറ്റ് എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡിനെയും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇതിനോടകം വ്യക്തമായതാണ്.

ഇരുവരും ഒന്നിച്ചാല്‍ എങ്ങിനെയിരിയ്ക്കും. അധികം ആലോചിക്കാനൊന്നുമില്ല. അത് സംഭവിയ്ക്കുന്നു. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് എത്തുന്നതായി വാര്‍ത്തകള്‍. ഒരു സിനിമാ വാരികയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്ത് നിര്‍മിച്ച് അഭിനയിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തുന്നത്. നിലവാരമില്ലാത്ത ചിത്രമായിട്ടും സോഷ്യല്‍ മീഡിയയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് കാഴ്ചക്കാരുണ്ടായി. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വളര്‍ന്ന സിനിമാക്കാരനാണ് സന്തോഷ് പണ്ഡിറ്റ്. വിമര്‍ശനങ്ങളെയും കളിയാക്കലിനെയും സന്തോഷ് പണ്ഡിറ്റ് പ്രശംസകളായി എടുത്തു.

ലേഡീ സന്തോഷ് പണ്ഡിറ്റ് എന്നാണ് മിനി റിച്ചാര്‍ഡ് അറിയപ്പെടുന്നത്. അന്ന് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ് മിനി റിച്ചാര്‍ഡ് ശ്രദ്ധ നേടിയത്. ഈ വീഡിയോയും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വിമര്‍ശനങ്ങളെ മിനിയും കാര്യമാക്കി എടുത്തില്ല. അമേരിക്കന്‍ മലയാളിയായ മിനി കോട്ടയം കുറുപ്പുന്തുറ സ്വദേശിയാണ്.