ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലെ തകര്‍പ്പന്‍ നിമിഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ പ്രഭാസിന്‍റെ ജീവിത സഖിയെ ഒടുവില്‍ വീട്ടുകാര്‍ തന്നെ കണ്ടെത്തി. ബാഹുബലിയിലെ നായിക അനുഷ്കയുമായി പ്രഭാസ് കടുത്ത പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള ഗോസിപ്പുകള്‍ മുറുകുന്നതിനിടെയാണ് പ്രഭാസിന്‍റെ ജീവിതത്തിലെ നായികയെ വീട്ടുകാര്‍ കണ്ടെത്തിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

ബാഹുബലി റിലീസിനും വിജയത്തിനും പിന്നാലെ നായകന്‍റെ വിവാഹത്തിലേയ്ക്കായിരുന്നു പ്രേക്ഷകര്‍ കണ്ണുനട്ടിരുന്നത്.

അതേസമയം, പ്രഭാസിന്‍റെ പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തിയെങ്കിലും അത് ആരാണെന്ന് അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ‘ആരാണ് ആ പെണ്ണ്’ എന്നത് വീട്ടുകാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അടുത്ത സിനിമയ്ക്ക് മുന്‍പായി താരത്തിന്‍റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.