ഈ മാസം തീയേറ്ററുകളില്‍ എത്തുന്ന ‘തീരം’ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. അഫ്സല്‍ യുസുഫ് ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളും ശങ്കര്‍ ശര്‍മ്മയുടെ ഒരു ഗാനവുമാണ് ആല്‍ബത്തിലുള്ളത്.മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ മ്യൂസിക്247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

സഹീദ് അറാഫത്ത് സംവിധാനം നിര്‍വഹിച്ച ‘തീരം’, അനശ്വരനടന്‍ രതീഷിന്‍റെ ഇളയ മകന്‍ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്. മരിയ യോഹന്നാന്‍ ആണ് നായിക. അഷ്കര്‍ അലി, ടിനി ടോം, അഞ്ജലി നായര്‍, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദന്‍ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അന്‍സാര്‍ താജുദീനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്.