മമ്മൂട്ടി വീണ്ടും ചന്തു ആവുകയാണ്. ഹരിഹരന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ വടക്കന്‍പാട്ടുകളില്‍ പറയുന്ന മറ്റൊരു ചന്തുവായ പയ്യംപിള്ളി ചന്തുവിന്‍റെ കഥയായിരിക്കും ചിത്രം പറയുക.

സംവിധായകന്‍ രഞ്ജിത്തുമായി ചേര്‍ന്ന് മറ്റൊരു വടക്കന്‍പാട്ട് നായകനായ ‘പയ്യംപിള്ളി ചന്തു’വിന്‍റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ പറഞ്ഞിരിക്കുന്നത്.

പ്രോജക്ടിന്‍റെ പ്രാരംഭഘട്ടത്തിലാണെന്നും, ചര്‍ച്ച പുരോഗമിക്കുന്നതേയുള്ളുവെന്നും ചിത്രം പ്രഖ്യാപിക്കുന്ന സമയമായിട്ടില്ലെന്നും ഹരിഹരന്‍ പറയുന്നു. ‘പയ്യംപിള്ളി ചന്തു’ സിനിമയായാല്‍ മമ്മൂട്ടിയാവും നായകനെന്ന സൂചനയും ഹരിഹരന്‍ നല്‍കി.