ഹിന്ദി സിനിമാ സീരിയല്‍ നടി റീമ ലഗു അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെയാണ് റീമയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 70-80 കളില്‍ ഹിന്ദി-മറാത്തി സിനിമകളില്‍ അഭിനയിച്ചാണ് റീമ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. മേനെ പ്യാര്‍ കിയാ, കുച്ച് കുച്ച് ഹോത്താഹെ, ഹം സാത്ത്-സാത്ത് ഹെ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.