ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സംഘടനയായ “വുമണ്‍ കളക്ടീവ് ഇൻ സിനിമ’ യിൽ തന്നെ ഉൾപ്പെടുത്താത്തതിൽ ദുഖമുണ്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക യോഗങ്ങളിൽ താനും ഉൾപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗം സംബന്ധിച്ചോ വ്യാഴാഴ്ച മുഖ്യമന്ത്രിയെ സന്ദർശിക്കുന്നത് സംബന്ധിച്ചോ തന്നെ ആരും ഒന്നും അറിയിച്ചില്ല- അവർ പറഞ്ഞു

എന്താണ് ഇതിനു കാരണമെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ ഭാഗ്യലക്ഷ്മി ഇത്തരത്തിലൊരു സംഘടന രൂപംകൊണ്ടതിൽ സന്തോഷമേ ഉള്ളൂവെന്നും വ്യക്തമാക്കി.