പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ക്രി​സ് കോ​ർ​നെ​ൽ(52) ജീ​വ​നൊ​ടു​ക്കി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഡെ​ട്രോ​യോ​റ്റി​ലെ ഹോ​ട്ട​ൽ മു​റി​ക്കു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫോ​ക്സ് തി​യേ​റ്റ​റി​ൽ സ്വ​ന്തം ബാ​ൻ​ഡാ​യ സൗ​ണ്ട്ഗാ​ർ​ഡ​നൊ​പ്പം ന​ട​ത്തി​യ സം​ഗീ​ത പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​യി​രു​ന്നു കോ​ർ​നെ​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.

1984ൽ ​രൂ​പീ​ക​രി​ച്ച സൗ​ണ്ട്ഗാ​ർ​ഡ​ൻ ബാ​ൻ​ഡി​ന്‍റെ പ്ര​ധാ​ന ഗാ​യ​ക​നാ​യി​രു​ന്ന കോ​ർ​നെ​ൽ സം​ഗീ​ത​ജ്ഞ​ൻ, ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ് എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബോ​ണ്ട് ചി​ത്ര​മാ​യ കാ​സി​നോ റോ​യ​ലി​ലെ “യു ​നോ മൈ ​നെ​യിം’ എ​ന്ന ടൈ​റ്റി​ൽ സോം​ഗ് കോ​ർ​നെ​ലി​നെ യു​കെ​യി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​ക്കി​യി​രു​ന്നു. 2001ൽ ​ഓ​ഡി​യോ സ്ലെ​വ് എന്ന റോ​ക്ക് ബാ​ൻ​ഡി​നൊ​പ്പം ചേ​ർ​ന്ന കോ​ർ​നെ​ൽ അവർക്കൊപ്പം മൂ​ന്നു ആ​ൽ​ബ​ങ്ങ​ളും പു​റ​ത്തി​റ​ക്കി.

സൂ​പ്പ​ർ അ​ണ്‍​നോ​ണ്‍(1994), യു​ഫോ​റി​യ മോ​ർ​ണിം​ഗ്(1999), കാ​രി​യോ​ണ്‍(2007), സ്ക്രീം(2009), ​സോം​ഗ് ബു​ക്ക്(2011), ഹ​യ​ർ ട്രൂ​ത്ത്(2015) തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ൽ​ബ​ങ്ങ​ൾ. എം​ടി​വി അ​വാ​ർ​ഡ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും കോ​ർ​നെ​ൽ നേ​ടി​യി​ട്ടു​ണ്ട്.