മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ കൈപിടിക്കാന്‍ ഭാര്യ മെലാനിയ വിസമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം.

വിമാനത്താവളത്തിലെ റെഡ് കാര്‍പ്പറ്റില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമൊപ്പം നടക്കവേയാണ് ട്രംപിന്റെ കൈ ഭാര്യ തട്ടിമാറ്റിയത്. ഇസ്രായേല്‍ പ്രധാനമന്ത്രിക്കും ഭാര്യക്കുമൊപ്പം നടന്ന ട്രംപിന് പിന്നാലെയാണ് ഭാര്യ മെലാനിയ നടന്നു വന്നത്.

കാത്തുനിന്ന മാധ്യമങ്ങള്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ അദ്ദേഹം ഭാര്യയുടെ നേര്‍ക്ക് കൈ നീട്ടുകയായിരുന്നു. എന്നാല്‍ മെലാനിയ കൈ തട്ടിമാറ്റുകയായിരുന്നു.

സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ മുന്‍ പ്രസിഡന്റ് ഒബാമയുടെയും ഭാര്യ മിഷേല്‍ ഓബാമയുടെയും ചിത്രങ്ങള്‍ അടക്കം യൂസര്‍മാര്‍ ട്വീറ്റ് ചെയ്തു. ഒരു യഥാര്‍ത്ഥ പ്രസിഡന്റ് പ്രഥമ വനിതയെ എങ്ങനെ പരിഗണിക്കണം എന്ന് ഒബാമയെ കണ്ട് പഠിക്കണം എന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

വീഡിയോ കാണാം