നടി സുരഭിയെ ചെറിയ റോളുകള്‍ക്കായി വിളിക്കരുതെന്ന് സംവിധായകരോട് നടി റിമ കല്ലിങ്കല്‍.സുരഭി ലക്ഷിക്ക് ജന്മനാടായ നരിക്കുനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു റിമ. സുരഭിലം എന്ന പേരിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. വിനായകനെയും സുരഭിയേയും പോലുള്ളവര്‍ക്ക് അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നില്ലെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞു.

ദേശീയ അവാര്‍ഡ് കിട്ടിയ സാഹചര്യത്തിലെങ്കിലും വലിയ റോളുകളില്‍ സുരഭിയെ പരിഗണിക്കണമെന്ന്‌ നടി റിമ അറിയിച്ചു. കുതിരവണ്ടിയില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സുരഭിയെ നരിക്കുനിക്കാര്‍ വേദിയിലേക്കാനയിച്ചത്. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഒരു നാടൊന്നാകെ അഭിനന്ദനവുമായെത്തി.