പൃഥ്വിരാജിന്റെ ടിയാന്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.
മലയാളസിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷന്‍ ദൃശ്യങ്ങളാണ് ട്രെയിലറിന്റെ പ്രധാനപ്രത്യേകത. വേറിട്ട ഗെറ്റപ്പില്‍ ഇന്ദ്രജിത്തും പൃത്വിരാജും എത്തുന്നു.

‘മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാനില്‍ ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാകും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍………. അവനേ ടിയാന്‍….’ ടിയാന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചതിങ്ങനെയാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍. ഗോപി സുന്ദറിന്റേതാണ് ഗാനങ്ങള്‍. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്‌രിനാഥ് എന്നിവിടങ്ങളില്‍ നിന്നാണ് സിനിമ ചിത്രീകരിച്ചത്.

ട്രെയിലര്‍ കാണാം