ഒന്നാം വാര്‍ഷം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ആശംസകളുമായി  കമല്‍ ഹാസന്‍.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്നാണ് വിഖ്യാത നടന്‍ കമല്‍ഹാസന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.