തമിഴ് ചലച്ചിത്രതാരം രജനീകാന്തിൻെറ സ്വന്തം രാഷ്ട്രീയ പാർട്ടി വരുമെന്ന സൂചന നൽകി കുടുംബം. ഈ വർഷം ജൂലൈയിൽ രജനി തൻറെ പുതിയപാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന് സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രജനി ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം തള്ളിക്കൊണ്ടാണ് സത്യനാരായണ റാവുവിൻറെ പ്രഖ്യാപനം.

പാർട്ടിയുടെ പേര്, ചിഹ്നം എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയ പ്രവേശം ജനങ്ങളുടെ ആഗ്രഹമാണെന്നും രാഷ്ട്രീയപ്പാർട്ടി രൂപീകരണത്തിന് മുന്നോടിയായി പരമാവധി ആരാധകരെ നേരിൽക്കാണാനാണ് താരം ശ്രമിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. അനുകൂല പ്രതികരണമാണ് രജനിക്ക് ലഭിച്ചത്. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുകയെന്നതാണ് പുതിയ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നതെന്നും സത്യനാരായണ പറഞ്ഞു.

ത‍ൻെറ പേ​രി​ല്‍ ഇ​നി ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​യെ​യും വോ​ട്ടു നേ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ര​ജ​നി​കാ​ന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. ദൈ​വ​മാ​ണ് ഇ​തു​വ​രെ എ​ന്നെ ന​യി​ച്ച​ത്. ഇ​തു​വ​രെ ന​ട​നാ​യി ജീ​വി​ച്ച ത​നി​ക്കു ഇ​നി ദൈ​വം വി​ധി​ച്ച​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്. 12 വ​ര്‍ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന  ആ​രാ​ധ​ക സം​ഗ​മ​ത്തി​ലാ​ണ്​​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന സാ​ധ്യ​ത ര​ജ​നി​കാ​ന്ത് വ്യ​ക്​​ത​മാ​ക്കി​യ​ത്.