ജി.എസ്.ടി പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക സിനിമാ മേഖല തകരുമെന്ന് നടന്‍ കമല്‍ഹാസന്‍. നികുതി വര്‍ധന പ്രാദേശിക സിനിമകളുടെ തകര്‍ച്ചക്ക് കാരണമാകും. താനടക്കമുള്ള പലരും അഭിനയം നിര്‍ത്തേണ്ടി വരുമെന്നും കമൽഹാസൻ പ്രതികരിച്ചു.

വിനോദമേഖലയില്‍ 28 ശതമാനമായാണ് സേവന നികുതി വർധിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടിയെ സ്വാഗതം ചെയ്യുന്നു. ടിക്കറ്റ് നിരക്കിന്‍റെ കാര്യത്തില്‍ പ്രദേശിക സിനിമകളെയും ഹോളിവുഡ്, ബോളിവുഡ് സിനിമകളെയും ഒരു തട്ടില്‍ കാണാന്‍ കഴിയില്ല. ചരക്കു സേവനനികുതി 18 ശതമാനമാക്കി കുറച്ചില്ലെങ്കില്‍ പ്രാദേശിക സിനിമകള്‍ക്ക് അതിജീവിക്കാനാകില്ല. സര്‍ക്കാരിന് വേണ്ടിയല്ല ജോലി ചെയ്യുന്നത്. തോന്നിയ പോലെ നികുതി പിരിക്കാന്‍ ഇതെന്താ ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ എന്നും താരം ചോദിച്ചു