ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വേലയില്ലാ പട്ടധാരി’യുടെ രണ്ടാംഭാഗം ഉടന്‍ തിയറ്ററുകളിലേക്ക്. ടീസര്‍ ഏഴിന് പുറത്തിറങ്ങും. വേല്‍രാജ് എഴുതി സംവിധാനം ചെയ്തതായിരുന്നു ഒന്നാംഭാഗം. സൌന്ദര്യ രജനികാന്തിന്റെയാണ് വിഐപി 2 തിരക്കഥയും സംവിധാനവും. ഡയലോഗും കഥയും ധനുഷിന്റേതാണ്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും കലൈപുലി എസ് താണുവുമാണ് നിര്‍മാണം. അമലാപോളും സമുദ്രക്കനിയും കൂടാതെ കാജോളാണ് മറ്റൊരു പ്രധാന കഥാപാത്രം. കോമഡി ഡ്രാമ ഗണത്തില്‍പ്പെട്ട ചിത്രത്തിന് സമീര്‍ താഹിര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ജൂലൈ 28ന് റിലീസാകും.