പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നിച്ച് കൈകോര്‍ക്കണമെന്ന് നടന്‍ മോഹന്‍‌ലാല്‍. കാലാവസ്ഥാ വ്യതിയാനത്തിനും മലിനീകരണത്തിനും നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സമയമാണിതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ രാവിലെ മോഹന്‍‌ലാല്‍ പങ്കെടുത്തിരുന്നു. മോഹൻലാലിനൊപ്പം സംവിധായകന്‍ ലാല്‍‌ജോസും ചടങ്ങില്‍ സംബന്ധിച്ചു. ഇരുവരും ചേര്‍ന്ന് കോളേജ് അങ്കണത്തില്‍ വേപ്പ് മരം നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒരു കോടി വൃക്ഷത്തൈ നടുന്ന പരിപാടിയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.