സിനിമാ –സീരിയൽ താരം കൃതിക ചൗധരിയെ അന്തേരിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്​നാഥ്​ സൊസൈറ്റി അപ്പാർട്ട്​മ​െൻറിലാണ്​ കൃതിക താമസിച്ചിരുന്നത്​. അടച്ചിട്ട കൃത്രികയുടെ ഫളാറ്റിൽ നിന്ന്​ ദുർഗന്ധം വമിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്​ച വൈകിട്ട്​ നാലു മണിയോടെ പൊലീസ്​ എത്തി ഫളാറ്റ്​ തുറന്നപ്പോഴാണ്​ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്​. നാലു ദിവസമായി ഫളാറ്റ്​ അടച്ച നിലയിലായിരുന്നുവെന്ന്​ അയൽവാസികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. ദുരൂഹമരണത്തിന്​ കേസെടുത്തതായും കൊലപാതകമാ​ണെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു.ഹരിദ്വാർ സ്വദേശിയാണ്​ കൃതിക ചൗധരി.