അനുഷ്ക ശര്‍മ നായികയാകുന്ന പുതിയ ചിത്രം ‘പരി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. അനുഷ്കതന്നെയാണ് ട്വിറ്ററില്‍ ആരാധകര്‍ക്കായി പോസ്റ്റര്‍ അവതരിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനുപിന്നാലെ ചിത്രത്തിലെ അനുഷ്കയുടെ ലുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഭയപ്പെടുത്തുന്ന ലുക്കിലാണ് പോസ്റ്ററില്‍ അനുഷ്ക. ചിത്രത്തിലെ കഥാപാത്രത്തിന്റെ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

വിദ്യ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജി ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നു. അനുഷ്കയുടെതന്നെ നിര്‍മാണക്കമ്പനിയായ ക്ളീന്‍ സ്ളേറ്റ് ഫിലിംസാണ് നിര്‍മാതാക്കളിലൊന്ന്. ഷാരൂഖിനൊപ്പമുള്ള ‘ജബ് ഹാരി മെറ്റ് സേജലാ’ണ് അനുഷ്കയുടെ പുറത്തിറങ്ങാനുള്ള ചിത്രം.