കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. കശാപ്പ് നിയന്ത്രണത്തിനെതിരെ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം.

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാനും കോടതി നിർദ്ദേശിച്ചു.