സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ വില നടക്കുന്നത്.