റിലീസിങ്ങിനു ദിവസങ്ങള്‍ക്കു ശേഷം മലയാള സിനിമകള്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കുന്നത് ആഘോഷമാക്കുമ്പോള്‍, റിലീസിനു മുന്‍പേ 200 കോടി രൂപ നേടിയിരിക്കുകയാണ് സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ യന്തിരന്‍ 2.

വിതരണാവകാശം, സാറ്റലൈറ്റ് റൈറ്റ്എന്നിവയിലൂടെയാണ് യന്തിരന്‍ പണം കൊയ്തത്. റിലീസിന് ഇനി ഒരു വര്‍ഷത്തോളം ബാക്കിയുള്ളപ്പോളാണ് ഷങ്കര്‍ ചിത്രം ‘യന്തിരന്‍ 2’ 200 കോടി രൂപ സ്വന്തമാക്കിയത്.

നിര്‍മാതാക്കള്‍ 100 കോടി ആവശ്യപ്പെട്ട ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റ് പോയത് 80 കോടി രൂപയ്ക്കാണ്.

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ആമി ജാക്‌സനാണ് നായിക.

110 കോടിക്കാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റത്. തമിഴ്, ഹിന്ദി, തെലുങ്ക്, ജപ്പാനീസ്, കൊറിയന്‍, ചൈനീസ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 450 കോടിയാണ്.