കൊ​ച്ചി മെ​ട്രോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്​​ച രാ​ജ്യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കും. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 11നാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ കൊ​ച്ചി ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ശ​നി​യാ​ഴ്​​ച രാ​വി​ലെ 10.35ന്​ ​നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം പാ​ലാ​രി​വ​ട്ട​ത്ത്​ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ​നി​ന്ന്​ പ​ത്ത​ടി​പ്പാ​ലം സ്​​റ്റേ​ഷ​ൻ വ​രെ​യും തി​രി​ച്ചും മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യും. തു​ട​ർ​ന്നാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ഡി.​എം.​ആ​ർ.​സി മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ്​ ഇ. ​ശ്രീ​ധ​ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. മെ​ട്രോ​യെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ഒ​രു​ങ്ങി. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​വു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും വ്യാ​ഴാ​ഴ്​​ച രാ​ത്രി മു​ത​ൽ ദീ​പാ​ല​ങ്കൃ​ത​മാ​യി. മെ​ട്രോ​ക്ക്​ സ്വാ​ഗ​ത​മോ​തി ക​മാ​ന​ങ്ങ​ളും തോ​ര​ണ​ങ്ങ​ളും കൂ​റ്റ​ൻ ബ​ലൂ​ണു​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മെ​ട്രോ ഉ​ദ്​​ഘാ​ട​ന​ത്തി​​െൻറ സ്​​മ​ര​ണ​ക്ക്​ ശ​നി​യാ​ഴ്​​ച 11 മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം വൃ​ക്ഷ​ത്തെ​ക​ൾ ന​ടും.