ആ​മ​സോ​ണ്‍ ഹോ​ൾ ഫു​​ഡ്സ് മാ​ർ​ക്ക​റ്റ് വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്നു. 13.7 ബി​ല്യ​ണ്‍ ഡോ​ള​റി​ന് (88317 കോ​ടി രൂ​പ) ആ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ച​ത്. ആ​മ​സോ​ണ്‍ ത​ങ്ങ​ളു​ടെ ഭ​ക്ഷ്യ, ഗ്രോ​സ​റി ശൃം​ഖ​ല വ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹോ​ൾ ഫു​ഡ്സ് വാ​ങ്ങു​ന്ന​ത്.

1978ൽ ​ടെ​ക്സ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​ൾ ഫു​​ഡ്സ് പ്ര​കൃ​തി​ദ​ത്ത​വും വി​ഷ​ര​ഹി​ത​വു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ലൂ​ടെ ജ​നപ്രീതി നേ​ടി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ്. യു​എ​സ്, കാ​ന​ഡ, യു​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഹോ​ൾ ഫു​ഡ്സി​ന്‍റെ 460 സ്റ്റോ​റു​ക​ളി​ലാ​യി 87,000 ആ​ളു​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.