പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ടി​ക്ക​റ്റ്​ മു​ഖേ​ന കൊ​ച്ചി മെ​ട്രോ​യി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ യാ​ത്ര ചെ​യ്യാം. ശ​നി​യാ​ഴ്​​ച രാ​വി​ലെ 10.35ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി പാ​ലാ​രി​വ​ട്ട​ത്തു​നി​ന്ന്​ പ​ത്ത​ടി​പ്പാ​ല​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വി​സ്​ മാ​ത്ര​മേ ഉ​ണ്ടാ​കൂ.

ഞാ​യ​റാ​ഴ്ച​ അം​ഗീ​കൃ​ത വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും സ്​​പെ​ഷ​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി കെ.​എം.​ആ​ർ.​എ​ൽ ഒ​രു​ക്കു​ന്ന സ്​​നേ​ഹ യാ​ത്ര. മെ​ട്രോ ശി​ലാ​സ്​​ഥാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​ത ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ ആ​റു​വ​രെ യാ​ത്ര​ക്ക്​ അ​വ​സ​ര​മു​ണ്ട്. ഇ​വ​ർ​ക്ക്​ പാ​ലാ​രി​വ​ട്ടം, ക​ള​മ​ശ്ശേ​രി, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ ക​യ​റാം.

തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ രാ​വി​ലെ ആ​റി​ന്​ പാ​ലാ​രി​വ​ട്ട​ത്തു​നി​ന്നും ആ​ലു​വ​യി​ൽ നി​ന്നും ഒ​രേ​സ​മ​യം സ​ർ​വി​സ്​ തു​ട​ങ്ങും. രാ​ത്രി 10ന്​ ​അ​വ​സാ​നി​ക്കു​ന്ന സ​ർ​വി​സി​​െൻറ ഭാ​ഗ​മാ​യി 219 ട്രി​പ്പാ​ണ്​ ഉ​ണ്ടാ​വു​ക. ഒാ​രോ സ​ർ​വി​സും എ​ട്ടു​മു​ത​ൽ 20 വ​രെ മി​നി​റ്റ്​ ഇ​ട​വി​ട്ടാ​യി​രി​ക്കും. കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച ട്രെ​യി​നി​ലാ​കും ശ​നി​യാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര.