പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നു. ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയായ ‘സെക്കന്‍ഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് പുതിയ സിനിമയുടെ സംവിധായകന്‍. സിനിമയില്‍ അഭിനയിക്കുന്നതായി ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം തുടങ്ങും. അണിയറപ്രവര്‍ത്തകരെയും മറ്റു താരങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഇതിനുമുമ്പും സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകന്‍ ബേബി ഒരുക്കിയ ‘എന്‍എച്ച് 47’ ആയിരുന്നു ഇതില്‍ ശ്രദ്ധേയം. ഈ സിനിമയില്‍ ടി ജി രവിയായിരുന്നു സുകുമാരക്കുറുപ്പിന്റെ വേഷം ചെയ്തത്.