ഡൽഹി മെട്രോ സ്റ്റേഷനിൽനിന്നു തോക്കുമായി രണ്ടു പേരെ സിഐഎസ്എഫ് പിടികൂടി. നാടൻ തോക്കും തിരകളുമായി വൈശാലി സ്റ്റേഷനിൽനിന്നുമാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച സ്റ്റേഷനിൽ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണു തോക്കുകൾ പിടികൂടിയത്.

അഷിഷ് കുമാർ, രാകേഷ് യാദവ് എന്നിവരെയാണ് പിടികൂടിയത്. പിന്നീട് ഇവരെ ഡൽഹി പോലീസിനു കൈമാറിയതായി അധികൃതർ അറിയിച്ചു.