കേരളത്തി​​​​​​െൻറ ആദ്യ  മെട്രോ സർവീസി​​​​​​െൻറ കന്നിയാത്രയിൽ പങ്കുകൊണ്ട്​​ ചരിത്രം കുറിക്കാൻ നിരവധി പേർ ആലുവയി​െലത്തി. ആലുവയിൽ നിന്ന്​ പാലാരി വട്ടത്തേക്കും പാലാരിവട്ടത്തു നിന്ന്​ ആലുവയിലേക്കും ഒരേസമയമാണ്​ സർവീസ്​ നടന്നത്​.രാവിലെ 5.45 ഒാടെ ടിക്കറ്റുകൾ കൊടുത്തു തുടങ്ങിയിരുന്നു. ആദ്യ യാത്രയിൽ തന്നെ പങ്കാളികളാകാൻ യാത്രക്കാരുടെ നീണ്ട നിരയാണ്​ ടിക്കറ്റ്​ കൗണ്ടറിൽ അനുഭവപ്പെട്ടത്​. 10 മിനുട്ട്​ ഇടവിട്ട്​ രാത്രി പത്തു വരെ പ്രതിദിന സർവീസ്​ ഉണ്ടാകും.