പുതുവൈപ്പിലെ ഐ.ഒ.സി പ്ളാന്‍റിനെതിരെ ജനങ്ങൾ നടത്തിവന്ന സമരത്തിന് നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തിയ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ല. കഴിഞ്ഞ ദിവസം താനുൾപ്പടെ പങ്കെടുത്ത് നടത്തിയ ചർച്ചയിൽ ഐ.ഒ.സിയിലെ നിർമാണ പ്രവർത്തങ്ങൾ നിർത്തിവെക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നില്ല. ചർച്ചയിലെ തീരുമാനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.