കലാഭവന്‍ സാജന്റെ മരണം കുഴപ്പത്തിലാക്കിയത് സാജന്‍ പള്ളുരുത്തിയെ.  കലാഭവന്‍ സാജന്‍ മരിച്ച വാര്‍ത്തക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പടം   സാജന്‍ പള്ളുരുത്തിയുടേത് ആയിരുന്നു.ഇതോടെ  സാജന്‍ പള്ളുരുത്തി മരിച്ചെന്ന വിധത്തില്‍ വാര്‍ത്ത പരക്കുകയായിരുന്നു. “താന്‍ മരിച്ചിട്ടില്ല സുഹൃത്തുക്കളെ ഇവിടെതന്നെയുണ്ട് “എന്നാണ് സാജന്‍ പള്ളുരുത്തി നല്‍കിയ മറുപടി. സാജന്‍ പള്ളുരുത്തിയുടെ സുഹൃത്തുക്കളും മരണവാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടുണ്ട്.

നിരവധി പേരാണ് മരണവാര്‍ത്തയറിഞ്ഞ് വിളിച്ചതെന്നും  താനിപ്പോള്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആണെന്നും സാജന്‍ പറഞ്ഞു.