എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.  ആദ്യ പത്ത് റാങ്കുകൾ ആൺകുട്ടികൾ നേടി.  കോഴിക്കോട് സ്വദേശി ഷാഫിൽ മാഹീനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി. 1,716 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫാര്‍മസി കോഴ്‌സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്.

ഫലം www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ സ്​​കോ​ർ നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 90,806 പേ​ർ എ​ഴു​തി​യ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 72,440 പേ​രാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. ആദ്യ 5,000 റാങ്കിൽ 2535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.

പട്ടിക പുറത്തുവിട്ടതിനുപിന്നാലെ പ്രവേശന നടപടികളും സർക്കാർ ആരംഭിച്ചു. ഓപ്ഷൻ റജിസ്ട്രേഷൻ 22ന് ആരംഭിക്കും. 27ന് ആദ്യ ട്രയൽ അലോട്ട്മെന്റ് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ 30ന് നടക്കും. ജൂലൈ അവസാനത്തോടുകൂടി അലോട്ട്മെന്റുകൾ പൂർത്തീകരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് അറിയിച്ചു.

​െഎ.​െ​എ.​ടി, സ​യ​ൻ​സ്​ പ​ഠ​ന​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡി​ൽ ഷാ​ഫി​ൽ മാ​ഹീ​ൻ അ​ഖി​േ​ല​ന്ത്യ​ത​ല​ത്തി​ൽ നാ​ലാം റാ​ങ്കും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഒ​ന്നാം​റാ​ങ്കും നേടിയിരുന്നു. തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിെല സിവിൽ എൻജി.വിഭാഗം അധ്യാപകനായ കെ.‍എ. നിയാസിയുടെയും കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷംജിതയുടെയും ഏക മകനാണ് ഷാഫിൽ മാഹീൻ. തിരൂർ ബി.പി അങ്ങാടി സ്വദേശികളായ ഇവർ മക​െൻറ പഠനസൗകര്യാർഥം മാവൂർ റോഡിലെ സൗഭാഗ്യ അപ്പാർട്ട്മ​െൻറ്സിലാണ് താമസം.