പ്രണവ് നായകനാകുന്ന ആദ്യ സിനിമ ‘ആദി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ആവേശത്തിലാണ്.

സൂപ്പര്‍ താരത്തിന്റെ മകന്‍ വെള്ളിവെളിച്ചത്തിലേക്ക് എത്തുമ്പോള്‍ ആശംസകളുമായി എത്തിയിരിക്കുന്നത് മറ്റൊരു താരപുത്രന്‍ കൂടിയാണ്. യുവനായകരില്‍ ഏറെ ആരാധകരുള്ള ദുല്‍ഖര്‍ സല്‍മാനാണ് പ്രണവിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദുല്‍ഖര്‍റിന്റെ പ്രതികരണം.

പ്രിയപ്പെട്ട അപ്പൂ എന്നു വി‌‌‌ളിച്ചു തുടങ്ങിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആദ്യ ചിത്രത്തിന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കുള്‍പ്പെടെ പ്രണവ് നടത്തിയ തയ്യാറെടുപ്പുകള്‍ തനിക്കറിയാമെന്നും ഡി ക്യൂ പറയുന്നു. എല്ലാവരെയും രസിപ്പിക്കാന്‍ കഴിയുന്ന ചിത്രമാകട്ടെ ഇതെന്ന് ആശംസിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ‘ആദി’യുടെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.