പ്രമുഖ തെന്നിന്ത്യന്‍നായിക തൃഷ മലയാളത്തില്‍ അരങ്ങേറുന്നു. നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘ഹെ ജൂഡ്’ ഗോവയില്‍ ആരംഭിച്ചു. മികച്ച കഥാപാത്രം ലഭിച്ചതുകൊണ്ടാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം യാഥാര്‍ഥ്യമാകുന്നതെന്ന് തൃഷ പറഞ്ഞു. ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്. ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരിഷ് ഗംഗാധരന്‍. ‘അങ്കമാലി ഡയറീ’സില്‍ ഗിരിഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയറ്ററുകളിലെത്തും.