നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് യുവതാരം ആസിഫ് അലി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്നും ആസീഫ് അലി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദിലീപിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട അമ്മയുടെ നിര്‍ണായക യോഗം മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുകയാണ്. യുവതാരങ്ങളായ പൃഥ്വിരാജ്, രമ്യാ നമ്ബീശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ചില കാര്യങ്ങള്‍ അവശ്യപ്പെടുമെന്ന് പൃഥിരാജ് വ്യക്തമാക്കി. ഇല്ലെങ്കില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.