അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും എന്ന ശക്തമായ പ്രതികരണവുമായി പൃഥ്വിരാജ്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മമ്മൂട്ടിയുടെ വസതിയില്‍ നടക്കു കൊണ്ടിരിക്കുകയാണ്. ഇതില്‍ പങ്കെടുക്കാനായി വരുന്ന വഴിക്കാണ് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘അമ്മയില്‍ നിന്ന് ഞാനുള്‍പ്പെടുന്നവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാന്‍ എന്റെ നിലപാട് അറിയിക്കും’, പൃഥ്വിരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് പ്രത്യക്ഷമായ രീതിയില്‍ ഏറ്റവും അധികം പിന്തുണ നല്‍കിയ നടനാണ് പൃഥ്വിരാജ്.