യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മ യോഗം ചേരുന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. ഇടവേള ബാബു, പൃഥ്വിരാജ്, രമ്യാ നന്പീശന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പൃഥ്വിരാജ് യോഗത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യം ജയിക്കുമെന്നും നടിക്ക് നീതി ലഭിക്കുമെന്നും രമ്യാ നന്പീശനും പറഞ്ഞു.

അതേസമയം, സംഘടനയുടെ ട്രഷറര്‍കൂടിയായ ദിലീപിനെ പുറത്താക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും അംഗമാണ് ദിലീപ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലാണ് ദിലീപിന് അംഗത്വം. അറസ്റ്റിനെത്തുടര്‍ന്ന് ഫെഫ്കയില്‍ നിന്നും ദിലീപ് പുറത്താക്കപ്പെട്ടേക്കുമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച തീരുമാനം ഉച്ചയോടെ ഉണ്ടായേക്കും