നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്ന്‌പൃഥ്വിരാജ് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ആരും കുറ്റവാളിയാകുന്നില്ല. ക്രിമിനലുകള്‍ ഇനിയും സിനിമയില്‍ ഉണ്ടോ എന്നറിയില്ല; അദ്ദേഹം പറഞ്ഞു. മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറങ്ങവേയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങളാകെ അംഗീകരിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ താക്കീതും അമ്മയുടെ യോഗത്തില്‍ ഉണ്ടായി. ഇത്തരത്തില്‍ ഇനി മേലില്‍ എന്തെങ്കിലും സംഭവമുണ്ടായാല്‍ നിയമനടപടികളടക്കമുള്ള ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുമെന്നും യോഗം തീരുമാനിച്ചു