നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സുഹൃത്തും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്ത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്.

താരവുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളതെന്നും അന്‍വര്‍ സാദത്ത് വിശദീകരിച്ചു. വിദേശത്തായിരുന്ന അന്‍വര്‍ സാദത്ത് നാട്ടിലെത്തിയശേഷമാണു മാധ്യമങ്ങളോടു സംസാരിച്ചത്.