നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണും അഭിനയരംഗത്തേക്ക്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘കല്യാണം’ എന്ന ചിത്രത്തില്‍ നായകനാണ് ശ്രാവണ്‍. ചിത്രത്തിന്റെ പൂജ ഞായറാഴ്ച തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടക്കും. തുടര്‍ന്ന് ഷൂട്ടിങ് ആരംഭിക്കും. പുതുമുഖം വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ടാകും. വയ ഫിലിം ആന്‍ഡ് ശ്രീസത്യസായി ആര്‍ട്സ് ബാനറില്‍ കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്് ചിത്രം നിര്‍മിക്കുന്നത്.